ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസ് നിയമിതനായി
വാർത്ത: ബെൻസൻ തടിയൂർ
ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസിനെ നിയമിച്ചു. കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജിയാണ് പാസ്റ്റർ ജേക്കബ് തോമസിനെ കേരള സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്.
വാഴൂർ വെങ്ങാലൂർ വീട്ടിൽ പാസ്റ്റർ ജേക്കബ് തോമസ് മണർകാട് സഭാ ശുശ്രൂഷകനും പാമ്പാടി സെന്റർ പാസ്റ്ററുമാണ്. പാസ്റ്റർ ജേക്കബ് വിവിധ മേഖലകളിൽ സഭയുടെ നേതൃത്വപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2000 മുതൽ 2004 വരെ YPE പ്രസിഡൻ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്; ഇപ്പോൾ തെക്കൻ മേഖലാ ഡയറക്ടറായും കൗൺസിൽ മെമ്പറായും പ്രവർത്തിക്കുന്നു.