ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം
കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ്: ജയമോൾ രാജു; സെക്രട്ടറി: ഒമേഗ സുനിൽ; ട്രഷറർ: ബീന എബ്രഹാം; വൈസ് പ്രസിഡൻ്റുമാർ: ഓമന ബാബു, ലീലാമ്മ വർഗ്ഗീസ്; ജോയിന്റ് സെക്രട്ടറിമാർ: ഗീത സണ്ണി, ഡെയ്സി സജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.
ഇലക്ഷൻ കമ്മീഷണറായി പീറ്റർ മാത്യു കല്ലൂരും റിട്ടേണിംഗ് ഓഫീസർമാരായി സജി മത്തായി കാതേട്ടും ജോജി ഐപ്പ് മാത്യൂസും പ്രവർത്തിച്ചു.