അമരവിള ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് സഭയും വിശ്വാസയാത്രാ മിനിസ്ട്രി (കോട്ടയ്ക്കൽ) യും സംയുക്തമായി സംഘടിപ്പിക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും നവം.09 – 29 തീയതികളിൽ
അമരവിള: ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് അമരവിളയും വിശ്വാസയാത്രാ മിനിസ്ട്രിയും (മലപ്പുറം കോട്ടയ്ക്കൽ) സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും സുവിശേഷയോഗവും 2026 നവംബർ 09 തിങ്കൾ മുതൽ നവംബർ 29 ഞായർ വരെ അമരവിള, താന്നിമൂട് കുടുംബോട്ട്കോണത്ത് വെച്ച് നടക്കും. ദിവസവും പകൽ മീറ്റിംഗുകൾ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ ഉദ്ഘാടനം പാസ്റ്റർ ജെഫെഴ്സൺ (തിരുവനന്തപുരം) നിർവ്വഹിക്കും. പാസ്റ്റർ ജോളി ജോർജ്ജ് (എറണാകുളം), ഇവാഞ്ചലിസ്റ്റ് ഗോപാലകൃഷ്ണൻ (ആലപ്പുഴ), പാസ്റ്റർ ഏലിയാസ് ആൻഡ്രൂസ് (ആലപ്പുഴ) എന്നിവർ കൺവെൻഷൻ യോഗങ്ങളിൽ വചനസന്ദേശം നൽകും.
വിവിധ സെഷനുകളിലായി പാസ്റ്റർ ധർമ്മരാജ് (തിരുവനന്തപുരം), പാസ്റ്റർ രാജൻ (മാമലക്കണ്ടം), പാസ്റ്റർ പ്രജീഷ് (നാലുകോടി), സിസ്റ്റർ സിന്ധു (തിരുവനന്തപുരം), സിസ്റ്റർ സുജ തോമസ് (നിലമ്പൂർ), പാസ്റ്റർ യേശുദാസ് (തിരുവനന്തപുരം), പാസ്റ്റർ ചന്ദ്രൻ (മലപ്പുറം), പാസ്റ്റർ ജോസ് (തിരുവനന്തപുരം), സിസ്റ്റർ സുനി, പാസ്റ്റർ ഐസക് എബ്രഹാം (കോഴിക്കോട്), പാസ്റ്റർ ജോസ് കുട്ടി (എടക്കര), പാസ്റ്റർ രാജു (ചങ്ങനാശ്ശേരി), പാസ്റ്റർ വിജയരാജ് (തിരുവനന്തപുരം), പാസ്റ്റർ ലിജോ കെ. സാം (കോഴിക്കോട്), പാസ്റ്റർ യോശുവ ജി. റ്റി. (പെരിന്തൽമണ്ണ), പാസ്റ്റർ റോയ് പീറ്റർ ഡേവിഡ് (കാസർഗോഡ് എ.ജി. പ്രസ്ബിറ്റർ), പാസ്റ്റർ ജിബിമോൻ (ഈസ്റ്റ് മാരാടി, മൂവാറ്റുപുഴ), പാസ്റ്റർ റോയ് ജോൺ (കമ്പംമെട്ട്), പാസ്റ്റർ ജേക്കബ് പി.റ്റി. (മലപ്പുറം) എന്നിവരും ശുശ്രൂഷിക്കും. ജാതിമത സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും ഈ സുവിശേഷയോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ബിജു സ്റ്റീഫൻ (098473 07423).