സെപ്റ്റംബർ (September) 9
ഗ്രേറ്റർ ഇവാഞ്ചലിസം വേൾഡ് ക്രൂസേഡ് സ്ഥാപന ദിനം
ഗ്രേറ്റർ ഇവാഞ്ചലിസം വേൾഡ് ക്രൂസേഡ് (Greater Evangelism World Crusade) എന്ന പ്രസ്ഥാനം 1972 സെപ്റ്റംബർ 9-ന് നൈജീരിയയിലെ പോർട്ട് ഹാർക്കോർട്ടിൽ സ്ഥാപിക്കപ്പെട്ടു.
ഈ പ്രസ്ഥാനം സ്ഥാപിച്ചത് അപ്പോസ്റ്റൽ ജെഫ്രി ദബിബി നമ്പെറെ Apostle Geoffrey Dabibi Numbere (1944–2014) ആണ്. അദ്ദേഹം തന്നെയാണ് GEWCയുടെ സ്ഥാപകനും ആദ്യ അന്താരാഷ്ട്ര ഡയറക്ടറും. “ലോകമെമ്പാടും യേശുവിനെ അറിയുകയും യേശുവിനെ അറിയിക്കുകയും ചെയ്യുക ” എന്നതാണ് ഈ ആത്മീയ പ്രസ്ഥാനത്തിന്റെ മുദ്രവാക്യം. ഈ ആത്മീയ സംഘടന ആഗോള ക്രൈസ്തവ സുവിശേഷ പ്രവർത്തനങ്ങളുടെ വളർച്ചയിൽ ഒരു പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു. ഈ വർഷം GEWC അതിന്റെ വിജയകരമായി 54-ാം വാർഷികം ആചരിക്കുന്നു.
ജെഫ്രി നമ്പെറെ ഒരു ജിയോളജി വിദ്യാർത്ഥിയായിരിക്കെ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നതായി GEWCയുടെ ഔദ്യോഗിക ചരിത്രം പറയുന്നു. പിന്നീട് അദ്ദേഹം പൂർണസമയ സുവിശേഷ പ്രവർത്തനത്തിനുള്ള വിളി സ്വീകരിച്ചു. നിരവധി രാജ്യങ്ങളിലെ വിശ്വാസികളെയും സുവിശേഷ പ്രവർത്തകരെയും ഒരുമിപ്പിച്ച് ആത്മീയ സേവന പ്രവർത്തനങ്ങൾക്ക് ഈ പ്രസ്ഥാനം പ്രചോദനമായിട്ടുണ്ട്.