തലമുറകളുടെ സംഗീതം ‘TS കൊച്ചി കൺസേർട്ട്’ സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ
കൊച്ചി: പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലൈവ് സംഗീത പരമ്പര, രണ്ടാം സീസണിൻ്റെ ഭാഗമായ ലൈവ് സിംഗ് എലോങ് കോൺസെർട്ട് 2026 സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തലമുതിർന്ന ഗായകനും സുവിശേഷകനുമായ ജോയ് ജോൺ ബാംഗ്ലൂരിനൊപ്പം അനുഗ്രഹീത സംഗീതജ്ഞരായ കേബാ ജെറമിയ, കെസിയ ജെയിംസ്, ഇമ്മാനുവൽ ഹെൻട്രി, സ്റ്റാൻലി സ്റ്റീഫൻ, ജോതാം, ലിവിങ്സ്റ്റൺ, വയലിനിസ്റ്റ് സുബിൻ, ബെഞ്ചമിൻ (ഡ്രംസ്), കാലേബ് ഷാജി, ഇമ്മാനുവൽ ബർണാഡ്, സാമുവൽ കാട്ട, ഷിബു ജോസ്, ജിം ലോയിഡ്, ജെറോം ഐസക്, പ്രിൻസ് ഡാനി, ആൽബി അനു എന്നിവരും അണിനിരക്കുന്നു. പരിമിതമായ സീറ്റുകൾ; പ്രവേശനം രജിസ്ട്രേഷൻ മുഖാന്തരം.
1800-കൾ മുതൽ 2000-കൾ വരെയുള്ള കാലഘട്ടത്തിലെ പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളും (Hymns) അവയുടെ രചയിതാക്കളുടെ ചരിത്രവും ഉള്‍പ്പെടുത്തിക്കൊണ്ട് അവതരിപ്പിച്ച ഒരു ലൈവ് സംഗീത പരമ്പരയാണ് ‘തലമുറകളുടെ സംഗീതം’ (Thalamurakalude Sangeetham). ഇതിന്റെ ആദ്യ സീസൺ 2025 ഏപ്രിൽ മുതൽ യൂട്യൂബിൽ സ്ട്രീം ചെയ്തിരുന്നു.
വിശദ വിവരങ്ങൾക്ക്:
075500 44282