സെപ്റ്റംബർ (September) 7
റോബർട്ട് മോറിസൺ ചൈനയിൽ
റോബർട്ട് മോറിസൺ (Robert Morrison) ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറിയായിരുന്നു. അദ്ദേഹം 1807-ൽ ബ്രിട്ടനിൽ നിന്ന് ചൈനയിലേക്ക് യാത്ര ചെയ്തു. ആദ്യം മക്കാവോയിൽ എത്തി, തുടർന്ന് കാന്റൺ (ഇന്നത്തെ ഗ്വാങ്ഷോ) പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചു. അദ്ദേഹം ചൈനീസ് ഭാഷയും സാഹിത്യവും പഠിച്ച് ബൈബിൾ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ വലിയ സംഭാവന നൽകി. കൂടാതെ, ജീവിതച്ചെലവിനും ചൈനയിൽ താമസിക്കാനുള്ള സൗകര്യത്തിനുമായി അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിവർത്തകനായും പ്രവർത്തിച്ചു.
ദൈവരാജ്യത്തിനായി സമ്പൂർണമായി പ്രവർത്തിച്ച റോബർട്ട് മോറിസൺ 1834 ആഗസ്റ്റ് 1-ന് ചൈനയിലെ കാന്റണിൽ വെച്ച് താൻ പ്രിയം വെച്ച നിത്യതയിൽ ചേർക്കപ്പെട്ടു.