മാഞ്ചസ്റ്റർ എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെ 21ദിന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ ഇന്നു ആരംഭിക്കുന്നു
മാഞ്ചസ്റ്റർ: എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെയും (Anointing Generation Church) NICOG (UK EUROPE) യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ (GEAR UP) സെപ്റ്റംബർ 7 (ഇന്നു) മുതൽ 27 ഞായർ വരെ മാഞ്ചസ്റ്ററിലുള്ള എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിൽ (307 Dickenson Rd, Longsight, Old Trafford, M13 0YW, Manchester) വെച്ചു നടക്കും. ദിവസവും രാവിലെ 11 മുതൽ 1 വരെയും വൈകുന്നേരം 6 മുതൽ 8 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
റവ. ഡോ. ആർ. അബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ കെ.കെ. രഞ്ജിത്ത്, പാസ്റ്റർ ഷിബിൻ ഗാഡ്, പാസ്റ്റർ ബിനോയ് തോമസ്, പാസ്റ്റർ ജിജോ തോമസ്, പാസ്റ്റർ ജൈമൺ ആൻഡ്രൂ, പാസ്റ്റർ ഐസക് ജോയ്, പാസ്റ്റർ ജസ്റ്റിൻ ജോസ്, പാസ്റ്റർ ഷാജി ജോസഫ്, പാസ്റ്റർ രഞ്ജി തോമസ്, പാസ്റ്റർ സിജോ മാത്യു, പാസ്റ്റർ ജെർമി ടോം തുടങ്ങിയ ദൈവദാസന്മാർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ജെറി ടൈറ്റസ് മാത്യു, സിസ്റ്റർ ബ്ലെസി ജോസഫ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: +44 7721688408 (പാസ്റ്റർ ജോഷി സാം മോറിസ്).