അതിഥി/കുടിയേറ്റ തൊഴിലാളികളിൽ സുവിശേഷമെത്തിക്കാൻ Beyond Borders സമ്മേളനം സെപ്റ്റം.8 ന്
പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് സമ്മേളനം വലിയ അനുഗ്രഹമായിരിക്കും
തിരുവല്ല: കേരളത്തിലുടനീളമുള്ള കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ എത്തിച്ചേരുന്നതിന് പ്രാദേശിക സഭകളെ സജ്ജമാക്കുന്നതിനായി 2026 സെപ്റ്റംബർ 7, 8 തീയതികളിൽ -ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (BSI) കേരള ഓക്സിലിയറി, ന്യൂ ലൈഫ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് (NLCI), ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് (FCBH) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവല്ലയിലും പെരുമ്പാവൂരിലുമായി ബിയോണ്ട് ബോർഡേഴ്സ് സമ്മേളനങ്ങൾ നടക്കും. രണ്ട് വേദികളിലുമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് സമ്മേളനം നടക്കുക. ഓഡിയോ ബൈബിൾ, വീഡിയോ ബൈബിൾ, ഡിജിറ്റൽ വിഭവങ്ങൾ എന്നിവയിലൂടെ വിവിധ ഭാഷകൾ സംസാരിക്കുന്ന സഹോദരങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങളാണ് സമ്മേളനത്തിൽ പങ്കുവയ്ക്കുന്നത്.
വിവിധ ഭാഷകളിലെ തിരുവചന വിഭവങ്ങൾ, ഓഡിയോ ബൈബിളുകൾ, ഗോസ്പൽ ഫിലം ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, ഡിജിറ്റൽ തിരുവചന സാധ്യതാ ഉപകരണങ്ങൾ, കുടിയേറ്റ കൂട്ടായ്മകൾക്കുള്ള പ്രായോഗിക ആശയങ്ങൾ, ഒരു ചോദ്യോത്തര സെഷൻ എന്നിവ ഈ സമ്മേളനത്തിൻ്റെ പ്രത്യേകതകളാണ്. വൈദികർ, പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റ സമൂഹങ്ങളെ ശുശ്രൂഷിക്കുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് ഈ സമ്മേളനം വലിയ അനുഗ്രഹമായിരിക്കും.
വേളികളും തീയതികളും:
1. സെപ്റ്റംബർ 7 തിങ്കൾ – സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, മഞ്ഞാടി, തിരുവല്ല, പത്തനംതിട്ട.
ഉദ്ഘാടനം: അഭി.റവ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത (പ്രസിഡൻ്റ്, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ – കേരള ഓക്സിലിയറി)
2. സെപ്തംബർ 8 ചൊവ്വാഴ്ച: ആൾ സെയിൻ്റ്സ് സിഎസ്ഐ ചർച്ച്, ടി.ബി. റോഡ്, പെരുമ്പാവൂർ, എറണാകുളം.
ഉദ്ഘാടനം: റവ. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത (കമ്മിറ്റി അംഗം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ – കേരള).

താൽപ്പര്യമുള്ളവർ https://qrco.de/BB2026 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
രണ്ടു വേദികളിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രോത്സാഹന സമ്മാനമായി ഓഡിയോ ബൈബിൾ പ്ലെയർ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
എൽസൺ പോൾ (98460 95362)
ജോർജ് ഫിലിപ്പ് (97470 76093)
ഷിബു കുര്യൻ (94958 74558).