ബ്രദർ സാങ്കി പീറ്ററിൻ്റെ (46) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 10 വ്യാഴാഴ്ച
തിരുവല്ല: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനും ഗോസ്പൽ ട്യൂണേഴ്സ് ടീം സ്ഥാപകനുമായ പരേതനായ ജെ.വി. പീറ്ററിന്റെയും ഗായിക നിർമ്മല പീറ്ററിന്റെയും മകൻ, കോയമ്പത്തൂരിൽ അന്തരിച്ച ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിന്റെ (46) സംസ്കാരം സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആഞ്ഞിലിത്താനം ഐ.പി.സി. പെനിയേൽ ചർച്ചിലും തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് സഭാ സെമിത്തേരിയിലും നടക്കും. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.
സഹോദരങ്ങൾ: നിനോ ജോസഫ് സൈമൺ, മേഴ്സി എബിൻ.
പൊതു ദർശനം
സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം 4:00 മണി മുതൽ വളഞ്ഞവട്ടത്തുള്ള വസതിയിൽ (ഗോസ്പൽ ട്യൂണേഴ്സ് റെഹോബോത്ത് വില്ല) പൊതുദർശനത്തിന് വെക്കുന്നതാണ്.
YT link: https://www.youtube.com/live/n-_nEA4wyVo?si=yxPGZIOCmCYlhF6z
സംസ്കാര ശുശ്രൂഷ
സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കവിയൂർ, ആഞ്ഞിലിത്താനത്തുള്ള ഐ.പി.സി പെനിയേൽ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ.
YT link:
https://www.youtube.com/live/cRak4ahyfE4?si=nOuyoQcLU8YkexM7