ഐ.സി.പി.എഫ് കാനഡയുടെ ഫാമിലി മീറ്റ് ഒക്ടോ. 3ന് ടൊറൻ്റോയിൽ
ടൊറന്റോ: ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (I.C.P.F) കാനഡയുടെ നേതൃത്വത്തിൽ സി.ജി.പി.എഫ് ഫാമിലി മീറ്റ് 2026 ഒക്ടോബർ 3ന് ടൊറന്റേ്റോയിലെ എറ്റോബിക്കോക്കിലുള്ള ഹംബർലിയ വർഷിപ്പ് സെന്ററിൽ (Humberlea Worship Center, 6807 Steele Avenue W, Etobicoke, ON, M9V 4R9) വെച്ച് നടക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സംഗമത്തിൽ ഐ.സി.പി.എഫ് കാനഡയുടെയും കുടുംബാംഗങ്ങളുടെയും വിശ്വാസസമൂഹത്തിന്റെയും സാന്നിധ്യമുണ്ടാകും. ഐ.സി.പി.എഫ് ഇൻ്റർനാഷണൽ മിനിസ്ട്രീസ് യു.എസ്.എ. ജനറൽ സെക്രട്ടറി ഡോ. ടിങ്കു തോംസൺ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. “കൂട്ടായ പ്രാർത്ഥനയിലൂടെ ശക്തമായി വളരുക, അനേകരെ സ്വാധീനിക്കുക” എന്ന ആശയത്തെ മുൻനിർത്തിയാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്.
പരസ്പരം വീണ്ടും ബന്ധപ്പെടാനും ദർശനം പങ്കുവെക്കാനും കാനഡയിലെ പുതിയ തലമുറയെ ക്രിസ്തുവിനായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഒരുമിച്ച് പ്രാർത്ഥിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംഗമം. സഭകളുടെയും ശുശ്രൂഷകരുടെയും സംഭാവനകൾക്ക് ആദരം അർപ്പിക്കുന്നതിനൊപ്പം കുടുംബങ്ങളെയും സഭകളെയും കൂടുതൽ ശക്തമായി കൂട്ടിയിണക്കുന്നതിനുള്ള വേദിയായും ഫാമിലി മീറ്റ് മാറും. സമ്മേളനത്തിൽ ആത്മീയ സന്ദേശവും കൂട്ടായ പ്രാർത്ഥനയും കുടുംബസംഗമവും ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. ഒന്റാരിയോയിലെ വിവിധ സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർമാരെ ചടങ്ങിൽ ആദരിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.