ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26-ാമത് സുവിശേഷ യോഗങ്ങളും ബിരുദദാന സമ്മേളനവും
ശാലേംപുരം (റാന്നി): ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26 -ാമത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളും സെമിനാരി ബിരുദദാന സമ്മേളനവും 2027 ജനുവരി 28 വ്യാഴം മുതൽ 31 ഞായർ വരെ തീയതികളിൽ റാന്നി, തോട്ടമൺ, ശാലേംപുരത്തുള്ള സഭാ കേന്ദ്രത്തിൽവെച്ച് നടത്തപ്പെടും. സ്ഥാപക പ്രസിഡൻ്റ റവ.ഡോ. സാബു ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. അനുഗ്രഹീത കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും.
ഈ സമ്മേളനത്തിൻ്റെ വിവിധ ദിവസങ്ങളിലായി പാസ്റ്റേഴ്സ് കോൺഫറൻസ്, യുവജന സമ്മേളനം, ലേഡീസ് മീറ്റിംഗ്, ബൈബിൾ സ്റ്റഡി, പ്രാർത്ഥനാ സെഷനുകൾ, സംയുക്ത സഭായോഗം, എന്നിവ ഉണ്ടായിരിക്കും. ഡിവൈൻ എക്കോസ് (റാന്നി) ഗാനശുശ്രൂഷ നയിക്കും. 1999-ൽ റാന്നി കേന്ദ്രമാക്കി റവ.ഡോ. സാബു ഏബ്രഹാമിനു ദൈവം നൽകിയ ദർശന പ്രകാരം ആരംഭിച്ച ഫാദേഴ്സ് ഹൗസ് ഇന്ത്യ എന്ന പ്രസ്ഥാനം 2021 മുതൽ 120 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇൻ്റർനാഷണൽ പെന്തക്കോസ്തൽ ഹോളിനസ് (IPHC) ചർച്ചിൻ്റെ കേരളാ കോൺഫറൻസായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
09447207376; 09495205726.