ലോഡ്സ് അക്കാഡമി (Lord’s Academy) തിരുവല്ല: അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കുന്നു
തിരുവല്ല: തിരുവല്ല, കുറ്റപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പരിശീലന സ്ഥാപനം, ലോഡ്സ് അക്കാഡമി (Lord’s Academy) യുടെ അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കും. B.Th, M.Div എന്നീ കോഴ്സുകൾ ലോകത്തിൽ എവിടെനിന്നും ഓൺലൈനായി പഠിക്കാം. തിരുവല്ലയിലും പരിസര പ്രദേശങ്ങളിമുള്ളവർക്ക് ഓൺസൈറ്റ് ക്ലാസ്സുകളിൽ ചേർന്നു പഠിക്കാവുന്നതാണ്. റവ. ജോൺസൻ തിരുവല്ല ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ zoom-ൽ ലഭിക്കും. ഞായർ മുതൽ ബുധൻ വരെ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തപ്പെടുക.ഇതിനോടകമായി നൂറുകണക്കിനു വേദവിദ്യാർത്ഥികളെ സുവിശേഷ വയലിലേക്ക് ദൈവവചന പരിശീലനം നൽകി അയയ്ക്കുവാൻ ദൈവം കൃപചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസുകൾ ലഭിക്കും. സമർപ്പിതരും ആത്മീയ, ശുശ്രൂഷാ പരിചയമുള്ളവരും വചന പണ്ഡിതരുമായ അധ്യാപകർ കൈകാര്യം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
+91 94475 63162