പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന ആത്മീയ സംഗമം ‘ശാലേം ഫെസ്റ്റ്-പിൻമഴ’ സെപ്റ്റം.4 ന്
പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്ററും ഐ.പി.സി എലിം കുറുമ്പകരയും സംയുക്തമായി സംഘടിപ്പിക്കുന്ന 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം ‘ശാലേം ഫെസ്റ്റ് – പിൻമഴ’ സെപ്റ്റംബർ 4 വെള്ളിയാഴ്ച കുറുമ്പകര ഐ.പി.സി എലീം സഭാഹാളിൽ വെച്ച് രാവിലെ 9 മുതൽ രാത്രി 9 വരെ നടത്തപ്പെടും. പാസ്റ്റർ സി.എ. തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ ബൈജു മലക്കര, പാസ്റ്റർ ആൻസൺ പി. മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ടിബിൻ തങ്കച്ചൻ എന്നിവർ സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
വിവരങ്ങൾക്ക്:
+91 89419 88044, +91 99476 20304.