ആഗസ്റ്റ് (AUGUST) 27
1955 (Aug.27): ലണ്ടനിൽ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ദിവസം.
ഗിന്നസ് ബ്രൂവറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സർ ഹ്യൂ ബീവറിന്റെ (Sir Hugh Beaver) ആശയപ്രകാരമാണ് ഇത് ആരംഭിച്ചത്. പബ്ബുകളിലെ തർക്കങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫാക്ടുകൾ അടങ്ങിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
1859(Aug.27): ലോകത്തിലെ ആദ്യത്തെ വിജയകരമായ എണ്ണക്കിണർ പെൻസിൽവാനിയയിൽ കുഴിച്ചെടുത്തു.
1962 (Aug.27): മറ്റൊരു ഗ്രഹത്തിനരികിലൂടെ (ശുക്രൻ) വിജയകരമായി സഞ്ചരിച്ച ആദ്യത്തെ മനുഷ്യനിർമ്മിത പേടകമായ ‘മറീനർ 2’ നാസ വിക്ഷേപിച്ചു.
മറ്റു പ്രത്യേകതകൾ:
ലോക തടാക ദിനം ആഗസ്റ്റ് 27-ന് ആചരിക്കുന്നു.