ചെമ്സ്ഫോർഡ് പെന്തെക്കോസ്ത് സഭയുടെ വി.ബി.എസ്. നാളെ (ഓഗ.27) മുതൽ
യു.കെ.: ചെമ്സ്ഫോർഡ് പെന്തെക്കോസ്ത് സഭ എക്സൽ മിനിസ്ട്രിസുമായി ചേർന്നു കുട്ടികൾക്കായി നടത്തുന്ന വി.ബി.എസ്. “ദി കോംപസ്” ഓഗസ്റ്റ് 27 വ്യാഴം മുതൽ 29 ശനി വരെ ദിവസങ്ങളിൽ ബ്രുംഫീൽഡ് മെതഡിസ്റ്റ് സഭയുടെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടും. 3 മുതൽ 17 വരെ വയസ്സുള്ള കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ.
ലണ്ടൻ പെന്തകോസ്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഈ അവധികാല ക്ലാസുകളിൽ പാട്ടുകൾ, ആക്ഷൻസ്,ഗെയിംസ്, ക്രാഫ്റ്റ് വർക്കുകൾ, പപ്പറ്റ് ഷോ, മിഷൻ ചലഞ്ച് തുടങ്ങി നിരവധി വ്യത്യസ്ത ഇനം പരിപാടികൾ നടക്കും.

വിവരങ്ങൾക്ക്: +44 7776 682 177.