ഡബ്ലിൻ പി.വൈ.പി.എ.യുടെ സ്പെഷ്യൽ യൂത്ത് മീറ്റിംഗ് ‘മിഷൻ ചലഞ്ച്’ ഇന്ന്
ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഡബ്ലിൻ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ പ്രോഗ്രാം ‘മിഷൻ ചലഞ്ച്’ ഇന്ന് (ഓഗസ്റ്റ് 22) വൈകിട്ട് 4 മുതൽ 8 വരെ ഡബ്ലിൻ 12-ലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ (D12 Y899) നടക്കും. ഗാനരചയിതാവും പ്രഭാഷകനുമായ പാസ്റ്റർ കാലേബ് ജോർജ് മുഖ്യപ്രഭാഷകനായിരിക്കും. ഐപിസി ഡബ്ലിൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
യുവജനങ്ങളെ ദൈവിക ദൗത്യത്തിനായി പ്രചോദിപ്പിക്കുകയും സുവിശേഷീകരണത്തിലും ക്രൈസ്തവ സാക്ഷ്യജീവിതത്തിലും കൂടുതൽ സജീവരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ ചലഞ്ച്’ സംഘടിപ്പിക്കുന്നത്.
