ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണസമിതി
റായ്പൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. 19 ആഗസ്റ്റ് 2026 നടന്ന ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) – ചത്തിസ്ഗഢ് സ്റ്റേറ്റിന്റെ ജനറൽ ബോഡി യോഗത്തിൽ 2026–2030 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പാസ്റ്റർ ജിജി പി. പോൾ ആയിരുന്നു പ്രിസൈഡിംഗ് ഓഫീസർ.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി:
പ്രസിഡൻ്റ്: റവ. ജിജി പി. പോൾ, വൈസ് പ്രസിഡൻ്റ്: റവ. ജോർജ്ജ് കുരമുട്ടിൽ, സെക്രട്ടറി: റവ. റോയി ജോസഫ്, ജോ. സെക്രട്ടറി: ബ്ര. അലക്സ് തോമസ്, ട്രഷറർ: ബ്ര. രാജൻ ശമുവേൽ. ഇതോടൊപ്പം 26 കൗൺസിൽ അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.