ആഗസ്റ്റ് (AUGUST) 21
നിനോയ് അക്വിനോ ദിനം
(Ninoy Aquino Day)

1983 ഓഗസ്റ്റ് 21: ഫിലിപ്പീൻസിലെ സെനറ്റർ ബെനിഗ്നോ “നിനോയ്” അക്വിനോ ജൂനിയർ അമേരിക്കയിലെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മനില അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു.
അന്നത്തെ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ഭരണത്തിനെതിരായ ശക്തമായ രാഷ്ട്രീയ എതിർപ്പിന് നിനോയ് അക്വിനോ പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്റെ വധം രാജ്യത്തുടനീളം വലിയ ജനരോഷത്തിന് കാരണമായി. പിന്നീട് ഇത് മാർക്കോസ് ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ശക്തി പകരുകയും 1986-ലെ പീപ്പിൾ പവർ വിപ്ലവത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഓഗസ്റ്റ് 21 ഇന്ന് ഫിലിപ്പീൻസിൽ “Ninoy Aquino Day” ആയി ആചരിക്കുന്നു, അദ്ദേഹത്തിന്റെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തെ അനുസ്മരിക്കുന്ന ദിനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
1972 (ആഗ.21): ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act) പാർലമെന്റ് പാസാക്കി.
1991 (ആഗ.21): സോവിയറ്റ് യൂണിയനിൽ നിന്ന് ലാത്വിയ പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.