കാൻ്റർബറിയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ്.) നാളെ മുതൽ
കാൻ്റർബറി (U.K): ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, കാൻ്റർബറി ഒരുക്കുന്ന വി.ബി.എസ് ആഗസ്റ്റ് 20, 21, 22 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ക്യാന്റർബറി ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് CT2 0QH, ബ്രോഡോക്ക് വില്ലേജ് ഹാളിൽ നടക്കും. പാട്ടുകൾ, കഥകൾ, ഗെയിമുകൾ, കരകൗശല പ്രോഗ്രാമുകൾ എന്നിങ്ങനെ കുഞ്ഞുങ്ങൾക്ക് വൈവിധ്യ അനുഭവമായിരിക്കും ഈ വി.ബി.എസ്.
‘ഹീറോസ് ഓഫ് ഫെയ്ത്ത്’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. വ്യാഴവും ശനിയും രാവിലെ 11:00 am മുതൽ 04:00 pm വരെയും വെളിയാഴ്ച 10.30 am മുതൽ 03:00 pm വരെയുമാണ് സമയക്രമം. 3 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. സമാപന ദിവസം ഐ.സി.പി.എഫ് യു.കെ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് വിൻസന്റ് വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും.

വിവരങ്ങൾക്ക് :
07449 439507, 07587 255393