വാർത്ത: ബെൻസൻ ചാക്കോ, ബംഗ്ലൂർ.
ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെ (ബി.സി.പി.എ) 22-ാമത് വാർഷിക കുടുംബ സംഗമത്തിന് അനുഗ്രഹീത സമാപ്തി. കൊത്തന്നൂർ കെ.ആർ.സി എബനേസർ ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ഓഗസ്റ്റ് 16ന് നടന്ന സമ്മേളനത്തിന് പാസ്റ്റർ ലാൻസൺ പി. മത്തായി അധ്യക്ഷത വഹിച്ചു. ബ്രദർ ഡേവീസ് ഏബ്രഹാം സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് ജോമോൻ ജോൺ, ചമ്പക്കുളം, പബ്ലിഷർ മനീഷ് ഡേവിഡ് എന്നിവരുടെ പ്രസംഗം സമ്മേളത്തിന് മാറ്റ് കൂട്ടി.
ക്രൈസ്തവ മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയോടൊപ്പം ദൈവവചനത്തിന്റെ മൂല്യങ്ങൾ, സത്യസന്ധത, ആത്മാർത്ഥത എന്നിവ മുറുകെപ്പിടിച്ചു കൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കണമെന്ന് മീഡിയ പ്രസിഡന്റ് ചാക്കോ കെ. തോമസ് പ്രസ്താവിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം സമൂഹത്തിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു. പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ, സിസ്റ്റർ റൊൺസി ഡേവീസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തി. രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യു സമാപന സന്ദേശവും അനുഗ്രഹ പ്രാർഥനയും നടത്തി. ജോയിന്റ് സെക്രട്ടറി ജോസ് വലിയകാലായിൽ സ്വാഗതവും ട്രെഷറർ ഡേവീസ് ഏബഹാം നന്ദിയും രേഖപ്പെടുത്തി.