ഇന്തോനേഷ്യൻ സ്വാതന്ത്ര്യദിനം

ഇന്തോനേഷ്യ ഇന്ന് (ഓഗസ്റ്റ് 17-ന്) 81-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
ഇന്തോനേഷ്യ ഒരുകാലത്ത് പ്രധാനമായും ഡച്ച് (ഇന്നത്തെ നെതർലൻഡ്) കോളനിയായിരുന്നു. കാലക്രമേണ ഡച്ച് ഭരണത്തിനെതിരെ ഇന്തോനേഷ്യൻ ജനതയിൽ അവരുടെ ദേശീയബോധം വളർന്നു. തുടർന്ന് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തങ്ങളുടെ രാജ്യത്തിന്റെ മോചനത്തിനായി അവിടുത്തെ ജനത സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ 1942-ൽ ഇന്തോനേഷ്യ പിടിച്ചെടുത്തു. ഒടുവിൽ 3 വർഷങ്ങൾക്ക് ശേഷം, 1945ൽ ജപ്പാൻ കീഴടങ്ങിയതോടെ, ഇന്തോനേഷ്യൻ നേതാക്കളായ സുകാർണോയും മുഹമ്മദ് ഹത്തയും 1945 ആഗസ്റ്റ് 17-ന് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
എന്നാൽ നെതർലാൻഡ് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം ഉടൻ അംഗീകരിച്ചില്ല. അതെ തുടർന്ന് ഇന്തോനേഷ്യൻ ദേശീയവാദികളും ഡച്ച് സൈന്യവും തമ്മിൽ സംഘർഷം നടക്കുകയും, ആ സംഘർഷം ഒരു സായുധ പോരാട്ടമായി മാറി. ഒടുവിൽ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നും നിരവധി നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി നടന്ന സംഭവങ്ങളിൽ, 1949 ഡിസംബർ 27-ന് നെതർലാൻഡ് ഇന്തോനേഷ്യയുടെ പരമാധികാരം ഔദ്യോഗികമായി അംഗീകരിച്ചു. ഇന്തോനേഷ്യൻ ജനത തിരഞ്ഞെടുത്ത അതെ ദിവസമായ ഓഗസ്റ്റ് 17ന്, ഇന്നും അവർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.