ആഗസ്ത് 16
ഹംഗറിയുടെ മിഷ്നറി സ്റ്റീഫൻ

ഹംഗറിയുടെ ആദ്യത്തെ മിഷനറി രാജാവും, ഹംഗറി എന്ന രാജ്യത്തെ ഒരു ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയുമായിരുന്നു Szent István király എന്ന സ്റ്റീഫൻ. രേഖകൾ പരിശോധിക്കുമ്പോൾ, ഏകദേശം 975–1038 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത് എന്ന് കണക്കാക്കാൻ സാധിക്കുന്നുണ്ട്.
ഭരണാധികാരിയായിരുന്ന പിതാവ് ഗ്രാൻഡ് പ്രിൻസ് ഗേസയുടെ (Géza) മരണത്തിന് ശേഷം AD 1000/1001 കാലഘട്ടത്തിൽ സ്റ്റീഫൻ അധികാരത്തിലെത്തുകയും രാജാവായി കിരീടധാരണം ഏറ്റു വഹിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഹംഗറി ഒരു ഗോത്രാധിഷ്ഠിത രാഷ്ട്രീയ സമൂഹത്തിൽ നിന്ന് കൂടുതൽ സംഘടിതമായ ക്രൈസ്തവ രാജ്യമായി മാറി.
ഹംഗറിയെ ഏകീകരിച്ച് ശക്തമായ രാജ്യം രൂപപ്പെടുത്തി. അതിനോടൊപ്പം നിരവധി ദേവാലയങ്ങളും സ്ഥാപിച്ചു. ദൈവ വിശ്വാസവും ഒപ്പം ബൈബിൾ പ്രകാരം ജീവിക്കാനുള്ള നിയമങ്ങളും രാജ്യത്ത് നടപ്പാക്കി.
യൂറോപ്പിലെ മറ്റ് ക്രൈസ്തവ രാജ്യങ്ങളുമായി ഹംഗറിയുടെ ബന്ധം ശക്തമാക്കി. അനാഥരോടും ദരിദ്രരോടും കരുണ കാണിക്കണമെന്ന് എന്ന ഒരു സംസ്ക്കാരം രാജ്യത്ത് അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
AD 1038 ഓഗസ്റ്റ് 15ന് സ്റ്റീഫൻ ഭരണാധികാരി മരിച്ചതായി പരമ്പരാഗതമായി കണക്കാക്കപ്പെടുന്നു.
ഹംഗറിയുടെ ദേശീയചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായ അദേഹത്തിന്റെ ഓർമയ്ക്കായി ഇന്നും ഓഗസ്റ്റ് 20 ഹംഗറിയിൽ St. Stephen’s Day ആയി ആചരിക്കുന്നു. ഇത് ഹംഗറിയുടെ പ്രധാന ദേശീയ ദിനങ്ങളിലൊന്നാണ്