ഇവാ.സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ സ്റ്റഡി ഇന്നു (ആഗസ്റ്റ് 13) മുതൽ
ബെംഗളൂരു: ഐ.പി.സി. കർണാടക സ്റ്റേറ്റ്, ബാംഗ്ലൂർ വിവേക് നഗർ എബനേസർ സഭയുടെ നേതൃത്വത്തിൽ ഇന്നു (ആഗസ്റ്റ് 13) മുതൽ 15 ശനി വരെ ബൈബിൾ ക്ലാസ് നടത്തപ്പെടും. ദിവസവും വൈകിട്ട് 6.30 നും 14 രാവിലെ 10.30 നും നടക്കുന്ന വേദപഠന ക്ലാസുകൾ അനുഗ്രഹീത വേദാധ്യാപകൻ ഇവാ.സാജു മാത്യു നയിക്കും.
15 ശനിയാഴ്ച രാവിലെ 10 ന് അരിക്കരെ സ്നേഹഭവൻ ബോയ്സ് ഹോമിൽ ഐ.പി.സി. ബാംഗ്ലൂർ സൗത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ മാസയോഗവും നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ വിജു മാത്യു, സെക്രട്ടറി കെ.എം.സാംകുട്ടി എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
090369 37710; 094852 00186
