ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന BEST 2026 ഓഗസ്റ്റ് 15 ന്
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ, കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചയും ബൈബിൾ പഠനവും ലക്ഷ്യമാക്കി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന വചന പരിശീലന പ്രോഗ്രാം ഈ വർഷം Bible Education Spiritual Training (BEST 2026) എന്ന പേരിൽ 2026 ഓഗസ്റ്റ് 15ന് രാവിലെ 9 മണി മുതൽ ഡൽഹി മയൂർ വിഹാർ ഫേസ് 3-ലെ സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ ഉദ്ഘാടനം ചെയ്യും.
വടക്കേ ഇന്ത്യയിൽ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷകൻ മോസസ് സാമൂവൽ (ജമ്മു) വിവിധ സെഷനുകളിൽ മുഖ്യസന്ദേശങ്ങൾ നൽകും. എക്സൽ വിബിസ് ടീം വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. അനുഗ്രഹീത ഗായിക കരിഷ്മ ജോസഫും ടീമും പ്രെയ്സ് & വർഷിപ്പിന് നേതൃത്വം നൽകും. BEST 2026 അനുഗ്രഹപ്രദമായ ആത്മീയ സംഗമമായി മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
099588 31287; 096541 25354; 099108 67131; 085860 53737.