ഐപിസി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷൻ സംസ്ഥാനതല താലന്തു പരിശോധന ഒക്ടോ.20 ന്
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ സംസ്ഥാനതല താലന്തുപരിശോധന ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ കുമ്പനാട് നോയൽ മെമ്മോറിയൽ ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വെച്ച് നടക്കും. ഐപിസി കേരളാ കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. മേഖലാതല മത്സരങ്ങളിൽനിന്ന് വിജയിക്കുന്നവർക്കാണ് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കുന്നത്. മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ലിസ്റ്റുകൾ നിശ്ചിത ഫീസ് സഹിതം പ്രാദേശികതലത്തിൽ നിന്ന് ഓഗസ്റ്റ് 15-നകം സെന്ററുകളിലും, സെന്ററുകളിൽ നിന്ന് സെപ്റ്റംബർ 14-നകം മേഖലകളിലും, മേഖലകളിൽ നിന്ന് ഒക്ടോബർ 3-നകം സംസ്ഥാന ഓഫീസിലും എത്തിക്കേണ്ടതാണ്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ് ജൂനിയർ, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ്, വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണസംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും. സംസ്ഥാനതല താലന്തുപരിശോധനയിൽ വിജയിക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സണ്ടേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ ഇവാ. സാജൻ സി ജേക്കബ്, സെക്രട്ടറി ജോജി ഐപ്പ് മാത്യു, ട്രഷറാർ ജയിസൺ സോളമൻ എന്നിവരും ഡപ്യൂട്ടി ഡയറക്ടർ പി.എം ഫിലിപ്പ്, അസോ. സെക്രട്ടറി പാസ്റ്റർ ജിജി മാമൂട്ടിൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
094470 52458, 099464 66063