കോരമംഗല കർമ്മേൽ ശാരോൻ ആരാധനക്കും പ്രാർത്ഥനക്കുമായി ഒരുക്കുന്ന ‘ഖദോഷ്’ ആഗസ്റ്റ് 15 ന്
ബെംഗളൂരു: ബെംഗളൂരു, കോരമംഗല കർമ്മേൽ ശാരോൻ സഭ ആരാധനക്കും പ്രാർത്ഥനക്കുമായി ഒരുക്കുന്ന 7 മണിക്കൂർ യോഗം ‘ഖദോഷ്’ ആഗസ്റ്റ് 15 നു നടക്കും. പകൽ 11.00 മണി മുതൽ വൈകിട്ട് 6.00 വരെ നടത്തപ്പെടുന്ന ഈ ആത്മീക ആരാധനാ സമ്മേളനത്തിൽ അനുഗ്രഹീത ഗായകൻ പാസ്റ്റർ അനിൽ അടൂരിനൊപ്പം കീബോർഡിസ്റ്റ് സാം ആറ്റിങ്ങലും ശുശ്രൂഷിക്കുന്നു. യെശ.6:3 ൽ കാണുന്ന പ്രകാരം വിശുദ്ധനായ ദൈവത്തെ തടസ്സമെന്യേ ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും ദൈവസാന്നിധ്യം അനുഭവിക്കുവാനുമുള്ള ഈ അവസരം എല്ലാ ദൈവമക്കളും പ്രയോജനപ്പെടുത്തുവാൻ സംഘാടകർ ആഹ്വാനം ചെയ്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
088843 88838
🌐 www.carmelsharon.org
