ബിഷപ്പ് ടാൽമാഡ്ജ് ഗാർഡ്നർ ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ഹോളിനസ് ചർച്ചിൻ്റെ ജനറൽ സൂപ്രണ്ട്
അലബാമ (യു.എസ്): ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ഹോളിനസ് ചർച്ച്, ബിഷപ്പ് ടാൽമാഡ്ജ് ഗാർഡ്നർ പുതിയ ജനറൽ സൂപ്രണ്ടായും ബിഷപ്പ് ടെറി ട്രാമെൽ അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും ഉൾപ്പെടുന്ന പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 2026 ജൂലൈ 15 – 17 തീയതികളിൽ അലബാമയിൽ നടന്ന 30-ാമത് ഐപിഎച്ച്സി ജനറൽ കോൺഫറൻസിൽ വെച്ചാണ് പുതിയ നേതൃനിര തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന ഈ കോൺഫറൻസിൻ്റെ 3 ദിവസങ്ങൾ ശക്തമായ ആരാധന സെഷനുകൾ, ബിസിനസ് സെഷനുകൾ, സഭയുടെ ദൗത്യത്തിൽ ശ്രദ്ധ പുതുക്കൽ എന്നിവയാൽ അനുഗ്രഹീതമായിരുന്നു. 1898 മുതൽ വേരുകളുള്ള ഐപിഎച്ച്സി വിശ്വാസത്താലുള്ള നീതീകരണം, വിശുദ്ധീകരണം, പരിശുദ്ധാത്മാവിലുള്ള സ്നാനം, ദൈവിക രോഗശാന്തി, യേശുക്രിസ്തുവിന്റെ രണ്ടാം വരവ് എന്നിവയിൽ വിശ്വസിക്കുന്നു. ലോകമെമ്പാടും 100 ലധിധം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ ആഗോള പ്രസ്ഥാനത്തിന് 1.6 ദശലക്ഷം അംഗങ്ങളുണ്ട്. യു.എസ്സിലുള്ള ഒക്ലഹോമയിലെ ബെഥാനിയിലാണ് ഐപിഎച്ച്സി മിനിസ്ട്രീസ് ആസ്ഥാനം.