ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന സ്പെഷ്യൽ ബൈബിൾ സ്റ്റഡി ബാംഗ്ലൂരിൽ
ബെംഗളൂരു: ഹീബ്രു ഭാഷാ പണ്ഡിതനും ബൈബിൾ അധ്യാപകനും ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ സ്റ്റഡി സെപ്റ്റംബർ 7 മുതൽ 9 വരെ തീയതികളിൽ ബാംഗ്ലൂരിൽ വെച്ച് നടക്കും. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. “വേദശാസ്ത്ര അബദ്ധങ്ങളും ക്രിസ്ത്യാനിത്വത്തിന്റെ തകർച്ചയും” എന്നതാണ് മുഖ്യ ചിന്താവിഷയം. ബൈബിൾ അധ്യാപകർ, ശുശ്രൂഷകർ, സഭാ പ്രവർത്തകർ, ദൈവവചനം ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

സെപ്റ്റംബർ 7-ന് രാവിലെ 10 ന് ആരംഭിച്ച് സെപ്റ്റംബർ 9-ന് വൈകിട്ട് 7 ന് സമാപിക്കും. വേദപുസ്തക സത്യങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും വേദശാസ്ത്രപരമായ തെറ്റിദ്ധാരണകളെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന വിഷയങ്ങളാണ് ക്ലാസുകളിൽ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
099160 46008, 078996 32468, 099725 60705,
098804 65225, 097401 05880.