ഐപിസി കേരള സ്റ്റേറ്റ് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.8ന്
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 8 ഞായറാഴ്ച്ച കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത 1850 സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. ചോദ്യക്കടലാസ് പായ്ക്കറ്റുകൾ 12 മേഖല പ്രസിഡൻ്റുമാരെ ഏൽപ്പിച്ചു. സെൻ്ററിൽ നിന്നും നിയമിക്കുന്ന എക്സാമിനറുടെ മേൽനോട്ടത്തിൽ നവംബർ 8 ന് രാവിലെ 8 മുതൽ 10 വരെ പരീക്ഷ നടക്കും. സെൻ്റർ തലത്തിൽ കേന്ദ്രീകൃത മൂല്യനിർണ്ണയം നവംബർ 14 ന് മുൻപായി പൂർത്തിയാക്കും.
പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. 3 മുതൽ 14 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ആദ്യത്തെ 20 അധ്യായത്തിൽ നിന്നും ക്ലാസ്സ് 15 പാർട്ട് 1മുതൽ 3വരെയുള്ള അധ്യായത്തിൽ നിന്നും മാത്രമായിരിക്കും. 20 ൽ താഴെ പാഠങ്ങളുള്ള ക്ലാസുകളിൽ പൂർണ്ണമായും ചോദ്യങ്ങൾ ഉണ്ടാകും. LKG- മുതൽ ക്ലാസ്സ് 2 വരെ മുഴുവൻ അധ്യായങ്ങളും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ്, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ അജു അലക്സ്, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: 095447 87501.