സുവിശേഷയോഗവും സാമൂഹിക ബോധവൽക്കരണവും ഒക്ടോ.30,31 തീയതികളിൽ ചെമ്മന്തൂരിൽ
ചെമ്മന്തൂർ: ഐ.പി.സി. കർമ്മേൽ ഠൗൺ സഭയുടെയും കുറ്റിക്കോണം കവനന്റ് ഗോസ്പൽ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും ബോധവൽക്കരണവും ഒക്ടോബർ 30, 31 (വെള്ളി, ശനി) തീയതികളിൽ വൈകീട്ട് 6 മുതൽ 9 വരെ പുനലൂർ ചെമ്മന്തൂർ പത്തേക്കർ പി.ജി. ജോണിന്റെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത ദൈവദാസന്മാർ യോഗത്തിൽ ദൈവവചനം സംസാരിക്കും. സുവിശേഷ ഘോഷണത്തോടൊപ്പം മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം മുതലായവയ്ക്ക് എതിരെയുള്ള ബോധവൽക്കരണവുമാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ആശംസിക്കുന്നതായി സംഘാടകർ അറിയിച്ചു.
പുനലൂർ കുറ്റികോണം കേന്ദ്രമാക്കി വിവിധ സുവിശേഷ സേവനങ്ങൾ നടത്തുന്ന ഗോസ്പൽ ടീമാണ് കവനന്റ് ഗോസ്പൽ മിനിസ്ട്രി. തിങ്കളാഴ്ചകളിൽ പരസ്യയോഗം, വ്യാഴാഴ്ചകളിൽ പകൽ 10 മുതൽ 3 വരെ പ്രാർത്ഥന, കൂടാതെ വിസിറ്റിംഗ്, ഉപവാസ പ്രാത്ഥനകൾ, മിനി കൺവൻഷൻ എന്നിവ ടീം സ്വന്തമായും സഭകളുടെയും മറ്റും ക്ഷണം സ്വീകരിച്ചും ചെയ്തു വരുന്നു. പാസ്റ്റർ ജോർജ് പുതൂമന നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് ജോൺ (095444 54480).