പെന്തകോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) സമ്മേളനം ഓഗസ്റ്റ് 13 മുതൽ
കാൽഗറി: കാനഡയിലെ ഇന്ത്യൻ പെന്തകോസ്തു കൂട്ടായ്മയായ പെൻ്റകോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) രണ്ടാമത് സമ്മേളനം 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിലെ Best western Premier Calgury Plaza Hotel & conference Centre ൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത ദൈവദാസന്മാരായിരിക്കുന്ന അനീഷ് തോമസ്, ഫെയ്ത് ബ്ലെസൻ, ജോഷ് മാത്യു, ദീപക് മാത്യു എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. Dr. ടോം ഫിലിപ്പ് തോമസ് നയിക്കുന്ന PCIC ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ഇതൊരു സാധാരണ ഒത്തുചേരൽ മാത്രമായിരിക്കില്ല; വിശ്വാസം ജ്വലിക്കുന്നതും, ജീവിതങ്ങൾ രൂപാന്തരപ്പെടുന്നതും, ഭാവിജീവിതം രൂപപ്പെടുത്തപ്പെടുന്നതുമായ ഒരു ദൈവിക സംഗമമാണിത്. ഊർജ്ജസ്വലമായ ആരാധന, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ സന്ദേശങ്ങൾ, ജീവിതത്തെ സ്വാധീനിക്കുന്ന കൂട്ടായ്മ, ദൈവവുമായുള്ള പുതിയൊരു അഭിമുഖം ഇതെല്ലാം അനുഭവിക്കുവാനും ആത്മീയ ഉണർവ്വും നവീകരണവും വീണ്ടെടുപ്പും പ്രതീക്ഷിച്ചുകൊണ്ട് കടന്നുവരുവാൻ സംഘാടകർ ആഹ്വാനം നൽകിയിട്ടുണ്ട്.
പങ്കെടുക്കുന്നവർക്ക് രജിസ്റ്റ്രേഷന് സന്ദർശിക്കുക:
🌐 www.pcicconference.com