സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടന്റായി റവ.ടി.ജെ. ബെന്നി നിയമിതനായി
ബെംഗളുരു: സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (കർണാടക – ഗോവ) സൂപ്രണ്ടിന്റായി റവ.ടി.ജെ. ബെന്നി നിയമിതനായി. മുമ്പ് അസിസ്ററൻ്റ് സൂപ്രണ്ടിന്റ്റായിരുന്നു. മറ്റ് ഭാരവാഹികൾ: റവ. ഡോ. ജസ്റ്റിൻ ജോൺ (അസിസ്റ്റൻ്റ് സൂപ്രണ്ടിന്റ്റ്), റവ.ഗാവിൻ കണ്ണിഗ്ഹാം (സെക്രട്ടറി), റവ. ഏണസ്റ്റ് ജോർജ് (സഹ കമ്മിറ്റി അംഗം), റവ.ഡി.എസ്. ജയകുമാർ (ജനറൽ പ്രസ്ബിറ്റർ) എന്നിവരെ എജിഐ (AGI), എസ്ഐഎജി (SIAG) എന്നീ വിഭാഗങ്ങളിലെ നേതാക്കൾ നിയമിക്കുകയാണുണ്ടായത്. നിലവിലുള്ള റവ. കെ.വി. മാത്യൂ ( ട്രഷറർ), റവ.ദാനിയേൽ കൊട്ടി (കമ്മിറ്റി അംഗം) എന്നിവർ തത്സാനത്ത് തുടരും.

കൊത്തന്നൂർ സിറ്റി ഹാർവെസ്റ്റ് എ.ജി. ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ പ്രസ്ബിറ്ററിയിൽ അഖിലേന്ത്യാ എ.ജി. ജനറൽ സൂപ്രണ്ടിന്റ്റ് റവ ഏബ്രഹാം തോമസ്, ജനറൽ അസിസ്റ്റന്റ്റ് സൂപ്രണ്ടിന്റ്റ് റവ. തിമോത്തി റാവു, എസ്. ഐ.എ.ജി ജനറൽ സെക്രട്ടറി റവ . കെ.ജെ. മാത്യൂ എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ഭാരവാഹികളെ നിയമിച്ചത് .