PYPA മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക യുവജന ക്യാമ്പ് ഓഗസ്റ്റ് 26 – 28 തീയതികളിൽ
മാവേലിക്കര: പി.വൈ.പി.എ. (PYPA) മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക യുവജന ക്യാമ്പ് 2026 ഓഗസ്റ്റ് 26 ബുധൻ മുതൽ 28 വെള്ളിയാഴ്ച വരെ കൊല്ലകടവ് ഫെയ്ത് ഹോം ക്യാമ്പ് സെന്ററിൽ നടത്തപ്പെടും. ഫിലിപ്പിയർ 2:15, 16 വാക്യങ്ങൾ ആധാരമാക്കി ‘BURN BRIGHT’, എന്നതാണ് തീം. ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർമാരായ സുജിൻ എബ്രഹാം (ബാംഗ്ലൂർ), അഭിലാഷ് (ബാംഗ്ലൂർ), ജിബിൻ പൂവക്കാല, ജോഷി ജോസഫ് (ആലപ്പുഴ), കെ.ജെ. തോമസ്, റെജി ബേബി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ജോ അശോക്, റ്റിബിൻ തങ്കച്ചൻ, സാം പൂവച്ചൽ, സിസ്. രാജി രാജൻ എന്നിവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് സംയുക്ത യോഗം, പ്രയ്സ് & വർഷിപ്പ്, സുവിശേഷ റാലി, കൗൺസിലിംഗ്, കിഡ്സ് സെഷൻ, ഗെയിം സെഷൻ, തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.