കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രതിമാസ കൂട്ടായ്മ നവം.7 ശനിയാഴ്ച
മാവേലിക്കര: കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രതിമാസ കൂട്ടായ്മ നവംബർ 7-ാം തീയതി ശനിയാഴ്ച രാവിലെ 10:00 മണിക്ക് കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമ വളപ്പിലുള്ള കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ജോർജ്ജ് ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിക്കും. ശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചിരുന്ന 60 വയസും അതിൽ കൂടുതലും പ്രായമുള്ള ദൈവദാസന്മാരുടെ പ്രതിമാസ കൂട്ടായ്മയായ ഈ അനുഗൃഹീത സംഗമത്തിലേക്ക് എല്ലാ പ്രിയ ദൈവദാസന്മാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഏബ്രഹാം ജോർജ് (099471 70267/ 62821)