തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ക്രിസ്ത്യൻ, മുസ്ലിം ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക:
- ₹10,000: SSLC, THSLC, +2, VHSE Full A+ ജേതാക്കൾക്ക്
- ₹15,000: Degree 80%, PG 75% മാർക്കുകൾ നേടിയവർക്ക്
പ്രധാന വിവരങ്ങൾ:
*സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
*BPL വിഭാഗത്തിന് മുൻഗണന (APL വിഭാഗത്തിന് 8 ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധി).
*വിദ്യാർത്ഥിയുടെ പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് വേണം.
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്:
👉🏻 http://scholarship.minoritywelfare.kerala.gov.in/
ഓപ്പൺ ചെയ്ത് ‘Prof. Joseph Mundassery Scholarship Award (PJMS)’ തിരഞ്ഞെടുക്കുക.
അവസാന തീയതികൾ:
*ഓൺലൈൻ അപേക്ഷ: 30/11/2026
*രേഖകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കാൻ: 02/12/2026
*സ്ഥാപന മേധാവി അപ്രൂവൽ നൽകാൻ: 05/12/2026
കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2300523