ചെന്നിത്തലയിൽ നവോത്ഥാന ആത്മീയ സംഗമവും സംഗീത വിരുന്നും നവംബർ 23ന്
ചെന്നിത്തല: We Are One in Jesus Christ Gospel Ministry, Divine Hope Outreach Ministries എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2026 നവംബർ 23 തിങ്കളാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ ചെന്നിത്തല ആര്യാട്ട് സൈമൺ ബ്രദറിന്റെ ഭവനത്തിൽ വെച്ച് നവോത്ഥാന ആത്മീയ സംഗമവും സംഗീത വിരുന്നും സംഘടിപ്പിക്കുന്നു. COG കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, We Are One Music Band നയിക്കുന്ന സംഗീത ശുശ്രൂഷയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ബ്രദർ സൈമൺ ചെന്നിത്തല ജനറൽ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ആത്മീയ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പ്രിൻസ് കെ. സൈമൺ (9495438406)
ജീവൻ ചെറുതന (9847062940)
ബിനു പി. ജോൺ (9447248758)
ബ്രദർ സൈമൺ ചെന്നിത്തല (966563677035)