പി.എം.ജി. ചർച്ച് 21-ാമത് ജനറൽ കൺവെൻഷൻ ജനു. 11 മുതൽ
തിരുവനന്തപുരം: പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന്റെ (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 തിങ്കൾ 14 വ്യാഴം വരെ തിരുവനന്തപുരം പാളയത്തുള്ള ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിംഗിലെ പി.എം.ജി. ചർച്ച് കർമ്മേൽ ഹാളിൽ വെച്ച് നടക്കും. പകൽ മീറ്റിംഗുകൾ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പി.എം.ജി. ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോ ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പ്രധാന യോഗങ്ങളിൽ പാസ്റ്റർ എം.എ. ജോൺ (സീനിയർ മിനിസ്റ്റർ, പി.എം.ജി. ചർച്ച്), പാസ്റ്റർ രാജൻ തോമസ് (ഉത്തരാഖണ്ഡ്), പാസ്റ്റർ ആർ.സി. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്, പി.എം.ജി.സി. കേരള), പാസ്റ്റർ ജി.ജെ. അലക്സാണ്ടർ (പ്രസിഡന്റ്, പി.എം.ജി.സി. കേരള) എന്നിവർ ദൈവവചനം പ്രസംഗിക്കും. പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി. ശാമുവേൽ (ഡിസ്ട്രിക്ട് പാസ്റ്റർ, ഇടുക്കി), പാസ്റ്റർ ഫിന്നി ജോസഫ് (യു.എസ്.എ.), പാസ്റ്റർ പ്രീത് ഗിൽ (പഞ്ചാബ്), പാസ്റ്റർ റ്റി.എം. കോശി (സ്റ്റേറ്റ് സെക്രട്ടറി, പി.എം.ജി. കേരള), പാസ്റ്റർ കെ.വി. തോമസ്കുട്ടി (പ്രസിഡന്റ്, പി.എം.ജി.സി ഛത്തീസ്ഗഡ്), പാസ്റ്റർ ജോൺ ജോർജ് (ജനറൽ വൈസ് പ്രസിഡന്റ്, പി.എം.ജി.സി.) എന്നിവർ പ്രസംഗിക്കും. പി.എം.ജി.സി. മ്യൂസിക് ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങൾ സി.ജി.എൻ ടിവിയിലൂടെ (CGN TV) തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജനറൽ കൺവീനർ പാസ്റ്റർ ജോ ജോസഫ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എസ്. കെ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
വിവരങ്ങൾക്ക്: 098950 64555, 095266 05688.