Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/Pdf/ഡെല്‍ ടെക്‌നോളജീസ്അ ഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
Pdf

ഡെല്‍ ടെക്‌നോളജീസ്അ ഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

By uypbr
January 8, 2017 1 Min Read
0

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്‌നോളജീസ്.

ഡെല്‍ ടെക്‌നോളജീസ്അ ഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ നിന്നാണ് ഡെല്‍ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി.

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ നിയമനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും യാത്രാ ചെലവുകള്‍ വെട്ടിക്കുറക്കുകയാണെന്നും ജെഫ് ക്ലാര്‍ക്ക് അറിയിച്ചു. കമ്പനിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമമെന്നും ഡെല്‍ വക്താവ് അറിയിച്ചു.

ഒക്ടോബര്‍ 28-ന് അവസാനിച്ച പാദത്തില്‍ ഡെല്ലിന്റെ വില്‍പനയില്‍ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ”നമ്മള്‍ മുന്‍പും സാമ്പത്തിക മാന്ദ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതല്‍ കരുത്തരായതേ ഉള്ളൂ. വിപണിയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ നമ്മളും ഉയിര്‍ത്തെഴുന്നേല്‍ക്കും”, ക്ലാര്‍ക്ക് ജീവനക്കാര്‍ക്കുള്ള കുറിപ്പില്‍ എഴുതി.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പിയും 6000 തൊഴിലാളികളെ പിരിച്ചു വിടാന്‍ പോകുകയാണെന്ന് ഇക്കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു. സിസ്‌കോ സിസ്റ്റംസ്, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍ എന്നിവരും 4,000 തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറഞ്ഞിരുന്നു. ടെക് മേഖലയില്‍ മാത്രം 2022ല്‍ 97,171 പിരിച്ചുവിടലുകളാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരില്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമനായ ഗൂഗിളും അടുത്തിടെ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇക്കാര്യം സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചിരുന്നു.

”ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു”, എന്നും പിച്ചൈ പറഞ്ഞിരുന്നു.

Tags:

GalleryPdf
Author

uypbr

Follow Me
Other Articles
Previous

പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

alt fghyt
Next

അടിമച്ചങ്ങല // Pr.Shibu Thomas // Producer

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in