എവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ ഡേ: കാലം പോയ പോക്ക് ! ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
പലപ്പോഴും ഉർവ്വശീ ശാപം ഉപകാരം ആയത് വിധിയുടെ കളിയാട്ടമെന്നൊക്കെ പറഞ്ഞു തള്ളിക്കളയുന്നവരാണ് നമ്മൾ. പക്ഷെ നമ്മുടെ സുനാക്കു സാറിനെ നാൽപ്പത്തിയഞ്ച് ദിവസം കൊണ്ട് അവിചാരിതമായി ഭാഗ്യദേവത ഓടി വന്ന് പുൽകിയത് , ഇന്ത്യാക്കാർക്ക് സ്വല്പം ഗമ കൂട്ടിയ സംഭവം തന്നെ.
എവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ ഡേ: കാലം പോയ പോക്ക് ! ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഊട്ടി, സിംലാ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിൽ ഇൻഡ്യാക്കാർക്ക് കാലു കുത്താൻ പോലും അനുവാദമില്ലായിരുന്നു. “നായകൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല” എന്ന് പിച്ചള ബോർഡുകളിൽ എഴുതി വെച്ചിരുന്നത് ഇന്നും വേദനിക്കുന്ന ഓർമ്മകൾ ആയി അവിടെയുള്ള സ്മാരക ബോർഡുകളിൽ സൂക്ഷിച്ചിട്ടുണ്ട്.

പക്ഷെ കാലം മാറിയപ്പോൾ നായയെ മടിയിലിരുത്തി രാജ്യഭരണം
- പക്ഷെ കാലം മാറിയപ്പോൾ നായയെ മടിയിലിരുത്തി രാജ്യഭരണം
- തന്നെ കയ്യാളാൻ ഒരു ഇന്ത്യൻ പൈതൃക “ഋ” ലണ്ടനിലെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ നിസ്സാര സംഗതിയല്ല.
- ഇന്ത്യയിൽ ഇറ്റലിക്കാരിയെ പ്രധാനമന്ത്രിയാക്കാൻ ഒരു വിധത്തിലും
അനുവദിക്കില്ലെന്ന് മുറവിളി കൂട്ടുന്ന ഹിന്ദുത്വ ചിന്താഗതിക്കാർക്കു ഹിന്ദുവായ ഒരു ഇന്ത്യൻ വംശജൻ ക്രൈസ്തവ പാരമ്പര്യമുള്ള ബ്രിട്ടന്റെ പ്രധാന മന്ത്രിയാകുന്നതിൽ സന്തോഷമേയുള്ളൂ. ഇത് ഒരു വിധം ഇന്ത്യാക്കാർക്കുള്ള ബൈ പോളാർ അസുഖമായിരിക്കാം.
നമുക്ക് അറിയാവുന്ന ചരിത്രം പറയുന്നത്, പണ്ട് ഭൂരിപക്ഷം ഹിന്ദുക്കൾ ഉളള ഭരതൻ ഭരിച്ച ഭാരതത്തിലേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടക്കാരായാണ് വന്നത് എന്നാണല്ലോ.

ലോകം മുഴുവൻ കോളനികളുണ്ടാക്കി സൂര്യനസ്തമിക്കാത്ത രാജ്യമായി മാറി, പിന്നീട് പല രാജ്യങ്ങളിൽനിന്നും കോളനികൾ അവസാനിപ്പിച്ച് പോയിട്ടും ഇരുന്നൂറോളം
വർഷങ്ങൾ ഇന്ത്യയെ വിട്ടു പോകാൻ അവർ തയ്യാറായില്ല. നമ്മുടെ സുഗന്ധ ദ്രവ്യങ്ങൾ മാംസം സംരക്ഷിക്കാൻ യൂറോപ്പിൽ ഉപയോഗിച്ചിരുന്ന വളരെ പ്രധാനപ്പെട്ട വസ്തുവായിരുന്നു. കൂടാതെ, അവർ പ്രാഥമികമായി സിൽക്ക്, കോട്ടൺ, നീലം ഡൈ, ചായ, കറുപ്പ് എന്നിവയിലും വ്യാപാരം നടത്തിവന്നിരുന്നു.

ഭൂസമ്പത്തിൽ ഏറെ ഉയരത്തിൽ നിന്ന ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ 1947
- ഇന്ത്യയെന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് മടങ്ങുമ്പോൾ ഇന്ത്യയുടെ സമ്പത്തിന്റ.
- വെറും 6% മാത്രമായിരുന്നു അശേഷിപ്പിച്ചത്.
- ശരിക്കുള്ള പ്രയോജനം ഇപ്പോഴാണ് ഇന്ത്യയ്ക്ക് കിട്ടിയതെന്ന് തോന്നുന്നു.
- 1608 ഓഗസ്റ്റ് 24-ന് സൂറത്ത് തുറമുഖത്ത് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇറങ്ങിയതിന്റെ
ഹാരപ്പയിലെയും മോഹൻജൊ-ദാരോയിലെയും സിന്ധുനദീതട നാഗരികതയിൽ നിന്ന് 4000 വർഷം പഴക്കമുള്ള സമ്പന്നവും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്രമാണ് ഇന്ത്യക്ക് ഉള്ളതെങ്കിലും, ഇന്ത്യയ്ക്ക് ഏകദേശം 3000 വർഷങ്ങൾക്ക് ശേഷം 9-ാം നൂറ്റാണ്ട് വരെ ബ്രിട്ടന് തദ്ദേശീയ ലിഖിത ഭാഷ ഉണ്ടായിരുന്നില്ല.